വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും യു.​എ.​ഇ​യും

മ​സ്ക​ത്ത്​: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം അ​വ​ലോ​ക​നം ചെ​യ്ത് ഒ​മാ​നും യു.​എ.​ഇ​യും. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ദി​ഹ അ​ഹ​മ്മ​ദ് അ​ൽ ഷൈ​ബാ​നി, യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് ബ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി എ​ന്നി​വ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ ധാ​ര​ണ​പ​ത്രം പു​തു​ക്കു​ന്ന​തി​നും സം​യു​ക്ത വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യ​വും അ​നു​ഭ​വ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​​ൽ ഒ​മാ​ന്‍റെ​യും യു.​എ.​ഇ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Oman and UAE to increase cooperation in education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.