ഒ​മാ​ൻ-​ഉ​സ്​​ബ​കിസ്താ​ൻ ബി​സി​ന​സ്​ ഫോ​റ​ത്തി​ൽ​നി​ന്ന്

നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തേ​ടി​ ഒ​മാ​നും ഉ​സ്​​ബ​കി​സ്താ​നും

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ​യും ഉ​സ്​​ബ​കി​സ്താ​നി​ലെ​യും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​ക​ൾ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ധാ​ര​ണ പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു.

ഒ​മാ​നി, ഉ​സ്ബെ​ക് ക​മ്പ​നി​ക​ൾ ത​മ്മി​ൽ നി​ര​വ​ധി ധാ​ര​ണപ​ത്ര​ങ്ങ​ളും ഒ​പ്പി​ട്ടു. ഫോ​റ​ത്തി​ൽ, ഒ​മാ​നി​ലെ നി​ക്ഷേ​പം, ടൂ​റി​സം, സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളെ​യും​കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​വും ന​ട​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യ​വ​സാ​യി​ക​ളും ത​മ്മി​ൽ നി​ര​വ​ധി ബി ​ടു​ബി മീ​റ്റിങ്ങുക​ളും ന​ട​ന്നു.

ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫും ഉ​സ്ബ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബാ​ക്‌​സ്റ്റി​യോ​ർ സെ​യ്‌​ദോ​വും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബി​സി​ന​സ്, നി​ക്ഷേ​പ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ര്യ​വേ​ക്ഷ​ണം ചെ​യ്തു.  

Tags:    
News Summary - Oman and Uzbekistan seek partnership opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 07:32 GMT