നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ

ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​​ന്റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ

മ​സ്ക​ത്ത്: ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​​ന്റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ ക​ഫേ​ക​ളോ റ​സ്റ്റാ​റ​ന്‍റു​ക​ളോ പോ​ലു​ള്ള നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ല​ണ്ട​നി​ൽ ന​ട​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ മീ​റ്റി​ൽ (ഡ​ബ്ല്യു.​ടി.​എം) ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ ടീം ​ആ​ണ് ഇ​തി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​സ്ഥി​തി വൈ​വി​ധ്യ​വും ഒ​മാ​ന്‍റെ പ്ര​കൃ​തി പൈ​തൃ​ക സം​ര​ക്ഷ​ണ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും ബോ​ട്ടാ​ണി​ക്ക് ഗാ​ർ​ഡ​നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, ട​ച്ച്, ഇ​ന്‍റ​റാ​ക്ടീ​വ് സ്‌​ക്രീ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​കും. ചൂ​ട് കു​റ​ക്കു​ന്ന​തി​നാ​യി എ​ല്ലാ ഗ്ലാ​സ് എ​ക്സ്റ്റീ​രി​യ​റു​ക​ളും ട്രി​പ്പി​ൾ ലെ​യ​റു​ക​ളാ​ൽ നി​ർ​മ്മി​ച്ച​താ​ണ്. ഇ​ത് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ഉ​പ​യോ​ഗം കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ പ്ര​കൃ​തി​ദ​ത്ത വാ​യു​സ​ഞ്ചാ​രം കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ക​യും ചെ​യ്യും. ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ന്റെ 90 ശ​ത​മാ​നം നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നാ​ണ്​ ​പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്റൂ​ഖി അ​റി​യി​ച്ചി​രു​ന്നു. അ​ഞ്ച്​​ ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​നി​ൽ അ​ഞ്ച് പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.

ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹം (ഗ്രീ​ൻ ഹൗ​സ്), വാ​ഹ​ന പാ​ർ​ക്കി​ങ്​ കെ​ട്ടി​ടം, പു​നഃ​രു​പ​യോ​ഗ ഊ​ർ​ജ കേ​ന്ദ്രം, പ​രി​സ്ഥി​തി കേ​ന്ദ്രം, സ​ന്ദ​ർ​ശ​ക കേ​ന്ദ്രം, വി.​ഐ.​പി കെ​ട്ടി​ടം എ​ന്നി​വ ഇ​തി​ൽ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

860 മീ​റ്റ​ർ നീ​ള​മു​ള്ള കേ​ബി​ൾ കാ​ർ ലൈ​നു​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. ഇ​ത് സ​ന്ദ​ർ​ശ​ക​രെ അ​ഞ്ച്​ മി​നി​റ്റി​നു​ള്ളി​ൽ ഗാ​ർ​ഡ​നി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ കാ​ഴ്ച​ക​ൾ കാ​ണാ​ൻ പ്രാ​പ്ത​രാ​കും.

ഏ​ക​ദേ​ശം 500 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. ഹാ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹ​ത്തെ​യും ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക കാ​ൽ​ന​ട പാ​ല​വും ഗാ​ർ​ഡ​നി​ലു​ണ്ടാ​കും.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്തി​ൽ​നി​ന്ന്​ 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ ഖൂ​ദി​ൽ 423 ഹെ​ക്ട​റി​ൽ മ​ല​നി​ര​ക​ൾ​ക്കും വാ​ദി​ക​ൾ​ക്കും ഇ​ട​യി​ലാ​യാ​ണ് ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ​ ഒ​രു​ങ്ങു​ന്ന​ത്.

700ഓ​ളം എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ​ ഒ​മാ​നി​ന്‍റെ സ​സ്യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക്​ സു​സ്ഥി​ര ഭാ​വി ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ജൈ​വ സ​മ്പ​ത്ത്​ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ളെ ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ന്‍റെ ത​ന​ത്​ സ​സ്യ​വൈ​വി​ധ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി, കൃ​ഷി ചെ​യ്ത്, സം​ര​ക്ഷി​ക്കു​ന്ന​തും അ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.

Tags:    
News Summary - Oman Botanic Garden in final stages of construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.