മസ്കത്ത്: ഒമാൻ കാൻസർ അസോസിയേഷൻ (ഒ.സി.എ) 20ാമത് വാർഷിക വാക്കത്തോൺ ഒക്ടോബർ 29ന് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി നടത്തുന്ന അസോസിയേഷന്റെ പ്രധാനപ്പെട്ട കമ്യൂണിറ്റി പരിപാടികളിലൊന്നാണ് വാക്കത്തോൺ. വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ‘ആരും ഒറ്റക്ക് പോരാടുന്നില്ല’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിപാടി.
ഇവന്റ് സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കുകയും രോഗം നേരത്തെയുള്ള കണ്ടെത്തലിന്റെയും ഫലപ്രദമായ ചികിത്സയുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുമെന്ന് ഒ.സി.എയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.വഹീദ് ബിൻ അലി അൽ ഖറൂസി പറഞ്ഞു.
ഗ്രൂപ് നടത്തം, സംഗീതം, വിനോദം എന്നിവയിലൂടെ ഗവേഷണ-ചികിത്സാ മുന്നേറ്റങ്ങളെ പിന്തുണക്കാൻ എല്ലാ പ്രായത്തിലുമുള്ള ആയിരക്കണക്കിന് പങ്കാളികൾ ഒത്തുകൂടും.
ഈ വർഷത്തെ നടത്തം 1.8 കിലോമീറ്ററാണ്. സാമൂഹിക ഉത്തരവാദിത്തങ്ങളോടുള്ള അസോസിയേഷന്റെ പ്രതിബദ്ധതയാണ് ഇത്തരം പരിപാടികളുമായി കൈകോർക്കുന്നതെന്ന്ഒ മാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല ബിൻ അലി അൽ റവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.