മസ്കത്ത്: റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ ഇറാനിയൻ സൈന്യവുമായി കൂടിക്കാഴ്ച നടത്തി. ജബൽ അഖ്ദറിലെ കോംബാറ്റ് ട്രെയിനിങ് സെന്ററിൽ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷിയാണ് റാനിയൻ സൈന്യവുമായി കൂടിക്കാഴ്ച നടത്തിയത്.
ഇറാൻ ആർമിയുടെ ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ കിയോമർസ് ഹൈദാരിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ജബൽ അഖ്ദറിലെ കേന്ദ്രത്തിൽ ആർ.എ.ഒ കമാൻഡർ സ്വീകരിച്ചു. ‘ഫാൽക്കൺസ് ഓൺ ദ മൗണ്ടൈൻ’ എന്ന പേരിൽ നടക്കുന്ന ഒമാനി-ഇറാൻ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇറാൻ സംഘം.
ഇരു കമാൻഡർമാരും സൗഹൃദ ചർച്ചകളിൽ ഏർപ്പെടുകയും പരസ്പര താൽപര്യമുള്ള നിരവധി സൈനിക വിഷയങ്ങൾ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കൂടിക്കാഴ്ച അടിവരയിടുന്നത്.
സുൽത്താന്റെ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇറാനിയൻ ആർമി ഗ്രൗണ്ട് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ, മസ്കത്തിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.