മസ്കത്ത്: ഖത്തറിൽ നടന്ന ടെലികമ്യൂണിക്കേഷൻസ് ആൻഡ് പോസ്റ്റുകൾക്കായുള്ള ജി.സി.സി മന്ത്രിതല സമിതിയുടെ 28ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.
ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ചത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കു വേണ്ടിയുള്ള ഗതാഗത, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അമർ അൽ ഷിദാനിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്.
ജി.സി.സി രാജ്യങ്ങളിലെ തപാൽപോസ്റ്റുകളുടെയും ടെലികമ്യൂണിക്കേഷനുകളുടെയും മേഖലകൾ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഈ സുപ്രധാന മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും മന്ത്രിതല സമിതി ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ജി.സി.സി സഹകരണവും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.