സുഹാർ: ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാൻഡായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ ഔട് ലെറ്റ് സുഹാർ ലുലുവിന്റെ എതിർ വശത്തുള്ള ഒമാൻ ഓയിൽ പമ്പിനു സമീപം ഹംബാർ പാർക്കിന് മുന്നിലായി പ്രവർത്തനമാരംഭിച്ചു. സുഹാർ ക്ലബ് പ്രസിഡന്റ് ദാവൂദ് ബിൻ സുലൈമാൻ ഷിസാവി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നാസർ നസീർ മുഹമ്മദ് അൽ ഖാസിമി, മാനേജിങ് ഡയറടർ ആസിഫ് ബഷീർ, സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മീലുകൾക്ക് ഇരുപത് ശതമാനം നിരക്കിളവുണ്ട്. ഫ്രൈഡ് ചിക്കൻ , പിസ, ബർഗർ, പാസ്ത തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
ഒമാനിൽ അൽ ഖുവൈർ , മൊബേല , ബർക്ക ഗ്രാന്റ് സെന്റർ , ഇബ്ര, സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട് , ഗാർഡൻ മാൾ ഫുഡ് കോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട് ലെറ്റുകളുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പുതിയ ഔട് ലെറ്റുകൾ തുടങ്ങാൻ പദ്ധതിയുള്ളതായി എം.ഡി ആസിഫ് ബഷീർ പറഞ്ഞു. സുഹാറിൽ കഴിഞ്ഞ 35 വർഷത്തിലധികമായി പെൻഗ്വിനുണ്ട് . ഇപ്പോൾ നല്ലൊരു സ്ഥലത്തേക്ക് മാറിയതാണ്.
സ്വദേശികളിലും പ്രവാസികളിലും നല്ലൊരു ശതാമാനം പെൻഗ്വിന്റെ കസ്റ്റമേഴ്സാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സ്വദേശികളും വിവിധ മലയാളി പ്രമുഖരും സംബന്ധിച്ചു. ബ്രാഞ്ച് മാനേജർ നാഗൂർ മൊയ്തീൻ, മുഹമ്മദ് മൻസൂർ ,മുഹമ്മദ് നസ് ലിൻ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.