?????? ????? ??????????? ?????????????????? ????????? ??????

സാക്കി കപ്പ് ക്രിക്കറ്റ്: സൂര്‍ ഇലവന് കിരീടം 

മസ്കത്ത്: സാക്കി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സൂര്‍ ഇലവന് കിരീടം. കഴിഞ്ഞദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ മൂണ്‍ ഇലവനെ ആറു വിക്കറ്റിന് തോല്‍പിച്ചാണ് ഇവര്‍ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ മൂന്നു മാസമായി നടന്നുവന്ന ടൂര്‍ണമെന്‍റില്‍ ഒമാനിലെ പ്രമുഖരായ ഇരുപതോളം ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് 300 റിയാലും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 150 റിയാലും ട്രോഫിയും കൈമാറി. സമ്മാനദാന ചടങ്ങില്‍  ഡോ. അബ്ദുല്ല മുബാറക്, ഡോ. രഘുനന്ദന്‍, എം.എ.കെ. ഷാജഹാന്‍, ഹസ്ബുല്ലാഹ് ഹാജി, നാസര്‍ ഫോക്കസ് സ്റ്റുഡിയോ, സൈനുദ്ദീന്‍ കൊടുവള്ളി തുടങ്ങിയവര്‍ക്ക് ഒപ്പം സാക്കി ഗ്രൂപ് മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുത്തു. 
Tags:    
News Summary - oman cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.