ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സ് (ഒ.​സി.​സി) പ​ദ്ധ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ത​റ​ക്ക​ല്ലി​ട്ടു തു​ട​ക്കം കു​റി​ക്കു​ന്നു

ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​​ തു​ട​ക്കം


മ​സ്ക​ത്ത്​: ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സ് (ഒ.​സി.​സി) പ​ദ്ധ​തി​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ത​റ​ക്ക​ല്ലി​ട്ടു. ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സി​ന്റെ​യും നാ​ഷ​നൽ റെ​ക്കോ​ഡ്‌​സ് ആ​ൻ​ഡ് ആ​ർ​ക്കൈ​വ്‌​സ് അ​തോ​റി​റ്റി (എ​ൻ.​ആ​ർ.​എ.​എ) കെ​ട്ടി​ട​ത്തി​ന്റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ സു​ൽ​ത്താ​ൻ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. 140 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വാ​ണ്​ പ​ദ്ധ​തി​ക്കാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി സ്ഥ​ല​​ത്തെ​ത്തി​യ സു​ൽ​ത്താ​നെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി​യും ഒ.​സി.​സി​യു​ടെ സ്ഥാ​പ​ക​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദും നാ​ഷ​നൽ റെ​ക്കോ​ർ​ഡ്സ് ആ​ൻ​ഡ്​ അ​തോ​റി​റി ചെ​യ​ർ​മാ​ൻ ഡോ ​ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ധോ​യാ​നി​യും സ്വീ​ക​രി​ച്ചു.

പ​ദ്ധ​തി​യു​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഡി​സ്​​​​​​​പ്ലേ പാ​ന​ലു​ക​ളി​ലൂ​ടെ വ​രാ​നി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ വി​വി​ധ ഡി​സൈ​നു​ക​ൾ സു​ൽ​ത്താ​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു ക​ലാ-​സാം​സ്കാ​രി​ക ല​ക്ഷ്യ​സ്ഥാ​നം, നാ​ഗ​രി​ക, സാം​സ്കാ​രി​ക, ശാ​സ്ത്രീ​യ, ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ, അ​നു​ഗൃ​ഹീ​ത​മാ​യ ന​വോ​ത്ഥാ​ന​ത്തി​ന്റെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ്ഥാ​പ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രോ​ജ​ക്റ്റി​നെ​ക്കു​റി​ച്ച് ദൃ​ശ്യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ കെ​ട്ടി​ട​ത്തി​ന്റെ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ സു​ൽ​ത്താ​ൻ മ​ന​സ്സി​ലാ​ക്കി. നാ​ഷ​ന​ൽ ലൈ​ബ്ര​റി, നാ​ഷ​ന​ൽ തി​യ​റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി, ഹൗ​സ് ഓ​ഫ് ആ​ർ​ട്‌​സ്, സി​നി​മ ഹൗ​സ്, ലി​റ്റ​റ​റി ഫോ​റം, നാ​ഷ​ന​ൽ ഡോ​ക്യു​മെ​ന്റ്സ് ആ​ൻ​ഡ് ആ​ർ​ക്കൈ​വ്‌​സ് അ​തോ​റി​റ്റി, റ​സ്റ്റ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, പൊ​തു ഉ​ദ്യാ​ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

സാം​സ്കാ​രി​ക, സാ​ഹി​ത്യ, നാ​ട​ക, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വു​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​വ​ന്റു​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ക, ഒ​മാ​നി സാം​സ്കാ​രി​ക പ​ദാ​വ​ലി ശേ​ഖ​രി​ക്കു​ക, ഒ​മാ​നി സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക, പ​ണ്ഡി​ത​ന്മാ​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ശാ​സ്ത്രീ​യ​വും ഭൗ​തി​ക​വു​മാ​യ ഗ​വേ​ഷ​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്സ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദേ​ശീ​യ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി വി​ഭാ​വ​നം ചെ​യ്ത ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്സ് (ഒ.​സി.​സി) സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള 147.8 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ ക​രാ​റി​ൽ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ നേ​ര​ത്തേഒ​പ്പു​വെ​ച്ചി​രു​ന്നു.

ര​ണ്ട് ക​മ്പ​നി​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​വു​മാ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​ന്ന കോം​പ്ല​ക്‌​സ് 400,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ എ​തി​ർ​വ​ശ​ത്താ​യാ​ണ്​ ഒ​രു​ങ്ങു​ക.

ഒ.​സി.​സി​യു​ടെ നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ബോ​ർ​ഡ് നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്സി​നു​ള്ളി​ലെ മൂ​ന്ന് വ്യ​ത്യ​സ്ത കെ​ട്ടി​ട​ങ്ങ​ളി​ലാ​യി നാ​ഷ​ന​ൽ തി​യ​റ്റ​ർ, നാ​ഷ​ന​ൽ ലൈ​ബ്ര​റി, നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്‌​സ് എ​ന്നി​വ​യു​മു​ണ്ടാ​കും. നാ​ഷ​ന​ൽ തി​യേ​റ്റ​റി​ൽ 1,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യ​വും 250 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളും ഉ​ണ്ടാ​യി​രി​ക്കും.

ദേ​ശീ​യ ലൈ​ബ്ര​റി 20,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​മാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഭാ​ഗി​ക​മാ​യി തു​റ​ന്നി​രി​ക്കു​ന്ന നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സി​ൽ ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​റി​ൽ ഷെ​ൽ​ഫ് ഡി​സ്​​പ്ലേ​യും ഉ​ണ്ടാ​യി​രി​ക്കും. ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സ് (ഒ.​സി.​സി) പ​ദ്ധ​തി​ക്ക് 2014ൽ ​ആ​ദ്യം ടെ​ൻ​ഡ​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും മു​ന്നേ​ട്ടു​പോ​യി​രു​ന്നി​ല്ല.

ഈ ​പ​ദ്ധ​തി​യാ​ണ്​ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​റി​വും ക​ഴി​വും പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ ന​വീ​ക​ര​ണ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ സാം​സ്കാ​രി​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ഒ​മാ​ന്റെ ഭൂ​ത​കാ​ല​വും വ​ർ​ത്ത​മാ​ന​വും സം​ര​ക്ഷി​ക്കാ​നും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഒ​രു നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ദീ​ർ​ഘ​നാ​ള​ത്തെ ആ​ലോ​ച​ന​യാ​ണ് ഒ.​സി.​സി എ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ർ​ക്കി​ങ്, വാ​ട്ട​ർ ഫീ​ച്ച​റു​ക​ൾ, ഓ​പൺ ക​ൾ​ച്ച​റ​ൽ പ്ലാ​സ എ​ന്നി​വ​യു​ള്ള ലാ​ൻ​ഡ്സ്കേ​പ് ഗാ​ർ​ഡ​നു​ക​ളി​ലാ​യാ​ണ് മു​ഴു​വ​ൻ സ​മു​ച്ച​യ​വും സ​ജ്ജീ​ക​രി​ക്കു​ക. സാം​സ്കാ​രി​ക, സാ​ഹി​ത്യ, നാ​ട​ക, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്ക് ഒ.​സി.​സി സം​ഭാ​വ​ന ന​ൽ​കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Oman Cultural Complex Construction Works Commenced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.