ഒമാൻ ലോക്​ഡൗൺ ശനിയാഴ്​ച ഒഴിവാക്കും; രാത്രി സഞ്ചാര വിലക്ക്​ തുടരും

മസ്​കത്ത്​: കോവിഡ്​ വ്യാപനം തടയുന്നതി​െൻറ ഭാഗമായുള്ള രാജ്യവ്യാപക ലോക്​ഡൗൺ ആഗസ്​റ്റ്​ എട്ട്​ ശനിയാഴ്​ച മുതൽ ഒഴിവാക്കാൻ ബുധനാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 25 മുതൽ ആഗസ്​റ്റ്​ എട്ട്​ ശനിയാഴ്​ച വരെയാണ്​ ലോക്​ഡൗൺ തീരുമാനിച്ചിരുന്നത്​​.

സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശനിയാഴ്​ച പുലർച്ചെ ആറു മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ യാത്രാ വിലക്ക്​ ഒഴിവാക്കും. അതേസമയം രാത്രി സഞ്ചാര വിലക്ക്​ ആഗസ്​റ്റ്​ 15 വരെ തുടരുകയും ചെയ്യും. രാത്രി സഞ്ചാര വിലക്കി​െൻറ സമയം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ എട്ട്​ മുതൽ 15 വരെ രാത്രി ഒമ്പത്​ മുതൽ പുലർച്ചെ അഞ്ചുമണി വരെയാകും സഞ്ചാര വിലക്ക്​ പ്രാബല്ല്യത്തിലുണ്ടാവുക. ദോഫാർ ഗവർണറേറ്റി​െൻറ അടച്ചിടൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരാനും സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.