ശഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തേക്ക്​; ജാഗ്രത പാലിക്കാൻ നിർദേശം

മസ്​കത്ത്​: ശഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തോടടുക്കുന്നു. മസ്​കത്തിൽനിന്ന്​ 650 കിലോമീറ്റർ അകലെയാണ്​ കൊടുങ്കാറ്റി​െൻറ പ്രഭവ കേന്ദ്രം​. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.

ഞായറാഴ്​ച മുതൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​​. മസ്​കത്ത്​ മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന്​ കാലവസ്​ഥ നിരീക്ഷണ​ കേന്ദ്രം അറിയിച്ചു.


ശനിയാഴ്ച വൈകീട്ട്​ മുതൽ 8 -12 മീറ്റർ ഉയരത്തിൽ തിരമാലകൾ രൂപപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിച്ചു.

Tags:    
News Summary - Oman expects tropical storm 'Shaheen' to intensify into a cyclone, hit coastal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.