ഒമാൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു

മസ്കത്ത്​: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ്​ ബദർ ഹമദ്​ അൽബുസൈദി ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് രണ്ട് മന്ത്രിമാരും വിശകലനം ചെയ്തു. ​

പശ്ചിമേഷ്യയിലെ പ്രാദേശിക സാഹചര്യങ്ങളെയും ചെങ്കടലിലെ സംഘർഷങ്ങളെയും കുറിച്ചും സയ്യിദ് ബദർ ചർച്ച ചെയ്തു. വെടിനിർത്തൽ, ഉപരോധം, മാനുഷിക സഹായം, ദ്വിരാഷ്ട്ര പരിഹാരം തുടങ്ങിയ കാര്യങ്ങൾ സംസാരിച്ചതായി സയ്യിദ് ബദർ തന്‍റെ ഔദ്യോഗിക സാമൂഹിക പേജിൽ കുറിച്ചു.

Tags:    
News Summary - Oman-India foreign ministers spoke on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.