മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ഫോണിൽ സംസാരിച്ചു. ഉഭയകക്ഷിബന്ധങ്ങളെയും പ്രാദേശിക വികസനങ്ങളെക്കുറിച്ചും ഇരുവരും കൂടിയാലോചന നടത്തി.
ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണം തടയുന്നതിനുമുള്ള ശ്രമങ്ങൾ, ദുരിതാശ്വാസ, മാനുഷിക ആവശ്യങ്ങൾ അനുവദിക്കുന്നതിനായി വെടിനിർത്തൽ കൈവരിക്കുന്നതിനും മറ്റും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. നിയമാനുസൃതമായ അവകാശങ്ങൾക്കും സമഗ്ര സമാധാനത്തിനും വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഇരുവരും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.