മസ്കത്ത് : ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി, സീബ്, ബർക്ക, സുഹാർ എന്നീ യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാൻ ഇസ്ലാഹി സംഗമം നവംബർ എട്ടിന് ബർക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഇസ്ലാഹി സംഗമത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കാനുതകുന്ന കളിച്ചങ്ങാടം, വനിതകൾക്കായി പ്രേത്യകം മയ്യിത്ത് പരിപാലന ലൈവ് ഡെമോ ക്ലാസ്, വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന ക്ലാസുകൾ, പ്രതിനിധി സമ്മേളനം എന്നിങ്ങനെ വിവിധ സെഷനുകൾ നടക്കുമെന്ന് അറിയിച്ചു. രജിസ്ട്രേഷനും മറ്റും ബന്ധപ്പെട്ട വിവരങ്ങൾക്ക് 71244901, 94399799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.