മസ്കത്ത്: ദാർസൈത്ത് സ്കൂളിന് സമീപം പാലം േവണമെന്ന ആവശ്യമുയരുന്നു. കഴിഞ്ഞയാഴ്ച മസ ്കത്ത് മേഖലയിൽ അനുഭവപ്പെട്ട കനത്ത മഴയെ തുടർന്ന് ഏറെ പ്രയാസമനുഭവിച്ചത് ദാർസൈത ്ത് ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗം വിദ്യാർഥികളായിരുന്നു.കനത്ത മഴയെ തുടർന്ന് വാദി കുത ്തിയൊലിച്ചതിനാൽ സ്കൂൾ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതേ തുടർന്ന് സ്കൂളിൽനിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് കുട്ടികളെ കൊണ്ടുപോകാൻ എത്തിയ രക്ഷിതാക്കൾ മണിക്കൂറുകളാണ് കാത്തിരുന്നത്. വാദി മുറിച്ചുകടന്നാണ് സ്കൂളിൽ എത്താൻ കഴിയുക.
സ്കൂളിലെത്താൻ മറ്റ് വഴികളില്ലാത്തതിനാൽ രക്ഷിതാക്കൾക്ക് വാദിക്ക് ഇപ്പുറം കാത്തിരിക്കുക മാത്രമായിരുന്നു പോംവഴി. കനത്ത മഴയിൽ തണുത്ത് വിറച്ച് ഇക്കരെ കുട്ടികളെ കാത്തിരിക്കുേമ്പാഴും രക്ഷിതാക്കളുടെ മനസ്സിൽ കുട്ടികളെ കുറിച്ചുള്ള ആശങ്കകളായിരുന്നു. മഴ കൂടുതൽ പെയ്തിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവുമായിരുന്നു.
കഴിഞ്ഞ ദിവസം പെെട്ടന്ന് മഴ വന്നതിനാൽ അവധി പ്രഖ്യാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. മഴ കൂടിയതോടെയാണ് സ്കൂളിന് അവധി നൽകിയത്. മഴ ഇനിയും പെയ്യുേമ്പാൾ സ്കൂളിന് അവധി നൽകുകയോ കുട്ടികളെ സ്കൂളിൽ അയക്കാതിരിക്കുകയോ വേണമെന്ന അവസ്ഥയാണുള്ളതെന്നും രക്ഷിതാക്കൾ പറയുന്നു.
മഴയില്ലാത്ത അവസരങ്ങളിൽേപാലും വാദി മുറിച്ചുകടന്ന് സ്കൂളിലെത്തൽ പ്രയാസകരമാണെന്ന് താമസക്കാർ പറയുന്നു. സമീപത്ത് താമസക്കാരായ വിദ്യാർഥികൾ വാദി മുറിച്ചുകടന്നാണ് സ്കൂളിൽ പോവുന്നത്. പരിസരവാസികൾ ഇവിടെ മരപ്പാലം പണിതിരുന്നു. എന്നാൽ, ശക്തമായ മഴയിൽ ഇത് ഒലിച്ചുപോവുകയായിരുന്നു. വർഷത്തിലെ എല്ലാ ദിവസവും യാത്രക്കാരുള്ള ഇവിടെ പാലം അത്യാവശ്യമാണെന്നാണ് താമസക്കാർ പറയുന്നത്. സ്ഥലം സന്ദർശിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. വിഷയം പരിഗണനയിലുണ്ടെന്നും പരിഹാരം കണ്ടെത്തുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.