ഒമാൻ നികുതി അതോറിറ്റി 'വാറ്റ്​' റി​േട്ടണുകൾ സ്വീകരിച്ചുതുടങ്ങി

മസ്​കത്ത്​: ഒമാൻ നികുതി അതോറിറ്റി മൂല്യവർധിത നികുതിയുടെ ആദ്യ റി​േട്ടണുകൾ സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ ഏപ്രിൽ 16 മുതലാണ്​ ഒമാനിൽ അഞ്ച്​ ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്​. അതോറിറ്റി വെബ്​സൈറ്റ്​ വഴി ജൂലൈ ഒന്നുമുതലാണ്​ റി​േട്ടണുകൾ സ്വീകരിച്ചുതുടങ്ങിയത്​. 30 ദിവസത്തേക്ക്​ റി​േട്ടണുകൾ സമർപ്പിക്കാമെന്ന്​ നികുതി അതോറിറ്റി അറിയിച്ചു.

മൂല്യവർധിത നികുതിയിൽ രജിസ്​റ്റർ ചെയ്​തവർ ഓരോ മൂന്ന്​ നികുതി മാസങ്ങളിലെ റി​േട്ടണുകളാണ്​ സമർപ്പിക്കേണ്ടതെന്ന്​ ഒമാൻ ന്യൂസ്​ ഏജൻസി അറിയിച്ചു. നികുതിദായകർ കൃത്യമായ സമയത്തുതന്നെ റി​േട്ടണുകൾ സമർപ്പിക്കണമെന്ന്​ അതോറിറ്റി നിർദേശിച്ചു. അല്ലാത്തപക്ഷം ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

മൂല്യവർധിത നികുതി നിയമത്തിലെ 101ാം വകുപ്പ്​ പ്രകാരം ബോധപൂർവം റി​േട്ടൺ സമർപ്പിക്കാത്തതും തെറ്റായ വിവരം അടങ്ങിയ റി​േട്ടൺ സമർപ്പിക്കുന്നതും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ നടത്തുന്നത്​ ശിക്ഷാർഹമായ കുറ്റമാണ്​. ഒരു വർഷം മുതൽ മൂന്നു​ വർഷം വരെ തടവും അയ്യായിരം മുതൽ 20,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലുമൊരു ശിക്ഷയോയാണ്​ നിയമലംഘനങ്ങൾക്ക്​ ലഭിക്കുക. വിവിധ ഘട്ടങ്ങളിലായാണ്​ മൂല്യവർധിത നികുതിയുടെ രജിസ്​ട്രേഷൻ നടക്കുന്നത്​.

വാർഷിക വിതരണത്തി‍െൻറ കുറഞ്ഞ മൂല്യം രണ്ടര ലക്ഷം റിയാൽ മുതൽ 4.99 ലക്ഷം റിയാൽ വരെ ആയിട്ടുള്ളവരുടെ രജിസ്​ട്രേഷൻ ജൂലൈ ഒന്ന്​ മുതൽ ആരംഭിച്ചതായും നികുതി അ​േതാറിറ്റി അറിയിച്ചു. വാർഷിക വിതരണത്തി‍െൻറ കുറഞ്ഞ മൂല്യം 38,500 റിയാൽ ഉള്ളവരുടെ നിർബന്ധിത രജിസ്​ട്രേഷൻ അടുത്ത ഡിസംബറിൽ ആരംഭിക്കും. വാർഷിക വിതരണ മൂല്യം 19,250-38,499 റിയാൽ വരെയുള്ളവർക്ക്​ ഡിസംബർ മുതൽ വേണമെങ്കിൽ രജിസ്​ട്രേഷൻ നടത്താം. ഇവർക്ക്​ രജിസ്​ട്രേഷൻ നിർബന്ധമായിരിക്കില്ല.

Tags:    
News Summary - Oman Tax Authority begins accepting VAT returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.