ഒമാൻ നികുതി അതോറിറ്റി 'വാറ്റ്' റിേട്ടണുകൾ സ്വീകരിച്ചുതുടങ്ങി
text_fieldsമസ്കത്ത്: ഒമാൻ നികുതി അതോറിറ്റി മൂല്യവർധിത നികുതിയുടെ ആദ്യ റിേട്ടണുകൾ സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ ഏപ്രിൽ 16 മുതലാണ് ഒമാനിൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്. അതോറിറ്റി വെബ്സൈറ്റ് വഴി ജൂലൈ ഒന്നുമുതലാണ് റിേട്ടണുകൾ സ്വീകരിച്ചുതുടങ്ങിയത്. 30 ദിവസത്തേക്ക് റിേട്ടണുകൾ സമർപ്പിക്കാമെന്ന് നികുതി അതോറിറ്റി അറിയിച്ചു.
മൂല്യവർധിത നികുതിയിൽ രജിസ്റ്റർ ചെയ്തവർ ഓരോ മൂന്ന് നികുതി മാസങ്ങളിലെ റിേട്ടണുകളാണ് സമർപ്പിക്കേണ്ടതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. നികുതിദായകർ കൃത്യമായ സമയത്തുതന്നെ റിേട്ടണുകൾ സമർപ്പിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. അല്ലാത്തപക്ഷം ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
മൂല്യവർധിത നികുതി നിയമത്തിലെ 101ാം വകുപ്പ് പ്രകാരം ബോധപൂർവം റിേട്ടൺ സമർപ്പിക്കാത്തതും തെറ്റായ വിവരം അടങ്ങിയ റിേട്ടൺ സമർപ്പിക്കുന്നതും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും അയ്യായിരം മുതൽ 20,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലുമൊരു ശിക്ഷയോയാണ് നിയമലംഘനങ്ങൾക്ക് ലഭിക്കുക. വിവിധ ഘട്ടങ്ങളിലായാണ് മൂല്യവർധിത നികുതിയുടെ രജിസ്ട്രേഷൻ നടക്കുന്നത്.
വാർഷിക വിതരണത്തിെൻറ കുറഞ്ഞ മൂല്യം രണ്ടര ലക്ഷം റിയാൽ മുതൽ 4.99 ലക്ഷം റിയാൽ വരെ ആയിട്ടുള്ളവരുടെ രജിസ്ട്രേഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിച്ചതായും നികുതി അേതാറിറ്റി അറിയിച്ചു. വാർഷിക വിതരണത്തിെൻറ കുറഞ്ഞ മൂല്യം 38,500 റിയാൽ ഉള്ളവരുടെ നിർബന്ധിത രജിസ്ട്രേഷൻ അടുത്ത ഡിസംബറിൽ ആരംഭിക്കും. വാർഷിക വിതരണ മൂല്യം 19,250-38,499 റിയാൽ വരെയുള്ളവർക്ക് ഡിസംബർ മുതൽ വേണമെങ്കിൽ രജിസ്ട്രേഷൻ നടത്താം. ഇവർക്ക് രജിസ്ട്രേഷൻ നിർബന്ധമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.