മസ്കത്ത്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റിയുടെ പ്രസിഡൻറായി നജീബ് കെ. മൊയ്തീൻ എടത്തിരുത്തിയെയും ജനറൽ സെക്രട്ടറി വാസുദേവൻ തളിയറയെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുകയായിരുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ.
പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിെൻറ ഭാഗമായി സിദ്ദീഖ് എ.പി. കുഴിങ്ങരയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പ്രഥമ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മറ്റുഭാരവാഹികൾ: ഉല്ലാസ് വള്ളുളിശ്ശേരി (ട്രഷ), മുഹമ്മദ് യാസീൻ ഒരുമനയൂർ, നസീർ തിരുവത്ര (വൈ. പ്രസി), സച്ചിൻ ആലപ്പാട്, ഷിജോയ് ആളൂർ (ജോ.സെക്ര), എ.പി. സിദ്ധിഖ് കുഴിങ്ങര (രക്ഷാധികാരി ), യൂസഫ് ചേറ്റുവ, അബ്ദുൽ സമദ് അഴിക്കോട്, ആരിഫ് കോട്ടോൾ, സാബു ആനാപ്പുഴ, ശ്രീകുമാർ ചാഴുർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ). പ്രസിഡന്റ് നജീബ് കെ. മൊയ്തീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘടനയിലേക്ക് സമാന മനസ്കരായ തൃശ്ശൂർ ജില്ല നിവാസികൾ ആയ അംഗങ്ങളെ ചേർക്കാനും 'ഹൃദയപൂർവം തൃശ്ശൂർ 2022' എന്ന പേരിൽ സൗഹൃദ സംഗമം നടത്താനും തീരുമാനം എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.