കോവിഡ്​:ഒമാൻ നാളെ മുതൽ അതിർത്തികൾ അടക്കും


മസ്​കത്ത്​: കോവിഡി​െൻറ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാ വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. ഡിസംബർ 22 ചൊവ്വാഴ്​ച മുതൽ ഒരാഴ്​ചത്തേക്ക്​ കര, വ്യോമ, നാവിക അതിർത്തികൾ അടക്കാനാണ്​ തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. ചൊവ്വാഴ്​ച പുലർച്ചെ ഒരു മണി മുതൽ യാത്രാ വിലക്ക്​ പ്രാബല്ല്യത്തിൽ വരും. ഒരാഴ്​ചക്ക്​ ശേഷം സ്​ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. കോവിഡ്​ സാഹചര്യത്തിൽ സൗദി അറേബ്യയും ഒരാഴ്​ചത്തേക്ക്​ അതിർത്തികൾ അടച്ചിട്ടുണ്ട്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT