ഒമാനിൽ നിന്നുള്ള അന്താരാഷ്​ട്ര വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ പുനരാരംഭിക്കും


മസ്​കത്ത്​: അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതൽ നീക്കം ചെയ്യും. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്​ച പുലർച്ചെ ഒരു മണി മുതലാണ്​ അതിർത്തികൾ തുറക്കുക. കോവിഡി​െൻറ പുതിയ വകഭേദം പടരുന്നതിനെ തുടർന്ന്​ മുൻകരുതലി​െൻറ ഭാഗമായി ഒരാഴ്​ചത്തേക്കാണ്​ അതിർത്തികൾ അടച്ചത്​. ഒമാനിലേക്ക്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ വരുന്ന യാത്രക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന പുനസ്​ഥാപിച്ചിട്ടുമുണ്ട്​. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.