മസ്കത്ത്: സുൽത്താനേറ്റിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഒമാൻ യു.എ.ഇ എക്സ്ചേഞ ്ചിെൻറ പുതിയ ശാഖ വാദി അൽ ലവാമിയിൽ പ്രവർത്തനമാരംഭിച്ചു. സി.ഇ.ഒ എം.പി ബോബൻ ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ, റിയൽ ടൈം അക്കൗണ്ട് ക്രെഡിറ്റ് ഫെസിലിറ്റി, വിദേശനാണയ കൈമാറ്റം തുടങ്ങി വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 9.30വരെയാണ് പ്രവർത്തനസമയം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12 മുതൽ ഒരുമണി വരെ ഒഴിച്ചുള്ള സമയത്ത് ബ്രാഞ്ച് പ്രവർത്തനക്ഷമമായിരിക്കും. വിവിധ ശാഖകൾക്കു പുറമെ അടുത്തിടെ അവതരിപ്പിച്ച ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ഒാൺലൈൻ മണി ട്രാൻസ്ഫർ ആപ്പ് മുഖേനയും വെബ്സൈറ്റ് മുഖേനയും പണമയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.