ഒമാനിൽ കൂടുതൽ സ്വദേശി അധ്യാപകരെ നിയമിക്കും

മസ്​കത്ത്​: അധ്യാപനരംഗത്ത്​ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനവുമായി തൊഴിൽ മന്ത്രാലയം. 997 തൊഴിലവസരങ്ങളാണ്​ പുതുതായി പ്രഖ്യാപിച്ചത്​.

ഫസ്​റ്റ്​​ ഫീൽഡ്​ അധ്യാപകരുടെ ഒഴിവുകളാണ്​ കൂടുതലും. 492 ഒഴിവുകളാണ്​ ഈ വിഭാഗത്തിലുള്ളത്​. അറബിക്കിൽ 68ഉം കെമിസ്​ട്രിയിൽ 26ഉം കണക്കിൽ 203ഉം ഫിസിക്​സിൽ 34ഉം ബയോളജിയിൽ 67ഉം മ്യൂസിക്​ സ്​കിൽസിൽ 107ഉം അധ്യാപകരുടെ ഒഴിവുകളുണ്ട്​. അധ്യാപന രംഗത്ത്​ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനത്തി‍െൻറ ഭാഗമായാണ്​ നടപടിയെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചു. അധ്യാപനരംഗത്തെ സ്വദേശിവത്​കരണം തുടർന്നുവരുന്ന നടപടിയാണ്​. നിരവധി വിദേശികൾ ഇതിനകം തൊഴിൽ നഷ്​ടപ്പെട്ട്​ മടങ്ങിയിട്ടുണ്ട്​. മലയാളികളും മടങ്ങിയവരിൽ ഉൾപ്പെടും.

Tags:    
News Summary - Oman will hire more indigenous teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.