file photo

ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ലീഗ്-രണ്ട്: ഒമാന് ജയം

മസ്‌കത്ത്: പേസ് ബൗളർ ബിലാൽ ഖാന്‍റെ മിന്നുന്ന പ്രകടനത്തിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഒമാന് ജയം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് യു.എ.ഇയെ തകർത്തത്. അഞ്ച് വിക്കറ്റുകള്‍ എടുത്ത ബിലാല്‍ ഖാന്‍റെ മികവാണ് ഒമാനെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണെടുത്തത്. ശുഐബ് ഖാന്റെ (61) പ്രകടനമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 48.5 ഓവറിൽ 213 റൺസിന് പുറത്താകുകയായിരുന്നു. ഒമാനുവേണ്ടി 9.5 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ബിലാല്‍ ഖാന്‍ അഞ്ചു വിക്കറ്റ് എടുത്തപ്പോൾ യു.എ.ഇക്കുവേണ്ടി സഹൂര്‍ ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. വൃദ്യ അരവിന്ദ് (44) മാത്രമാണ് യു.എ.ഇ നിരയില്‍ പിടിച്ചുനിന്നത്. ടോസ് നേടിയ യു.എ.ഇ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഒമാന്‍ ഇന്ന് നമീബിയയെ നേരിടും. 

Tags:    
News Summary - Oman win in World Cup Cricket Qualification League-Two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.