മസ്കത്ത്: നഗര പ്രദേശങ്ങളിലടക്കം താപനിലയിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയതോടെ ഒമാൻ കൊടും തണുപ്പിലേക്ക് നീങ്ങുന്നു. പല ഭാഗങ്ങളിലും താപ നിലയില്‍ വലിയ കുറവുണ്ടായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത്ത്. ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് സൈഖിലാണ്. 2.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ താപനില.
യങ്കൽ, ബിദിയ, അല്‍ ഖാബിൽ, ഫഹൂദ്, നിസ് വ, മസ്യൂന, മുഖ്ശിനൻ എന്നിവിടങ്ങളിലെല്ലാം നല്ല തണുപ്പായിരുന്നു. ശനിയാഴ്ച 12.6 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടുത്തെ താപനില. രാത്രികാലങ്ങളിലും അതിരാവിലെയുമാണ് കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത്. ഉച്ച സമയങ്ങളിലടക്കം തണുപ്പ് വര്‍ധിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചു. തണുപ്പിനെ പ്രതിരോധിക്കാനായി ജാക്കറ്റടക്കമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയത്.താപ നില കുറയുകയും ഊഷ്മാവ് മൈനസ് ഡിഗ്രി വരെ എത്തുകയും ചെയ്തതോടെ ജബല്‍ അഖ്ദറിലും ജബല്‍ ശംസിലും വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. മലയാളികളടക്കമുള്ള നിരവധിപേരാണ് വാരാന്ത്യദിനങ്ങളിൽ ഇവിടേക്ക് ഒഴുകിയത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴയും പെയ്തു. വരും ദിവസങ്ങളിലും തണുപ്പ് ശക്തിയാർജിക്കുമെന്നാണ് കലാവസഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.