മസ്കത്ത്: ഈജിപ്ത് സന്ദർശനത്തിനിടെ പരസ്പരം ആദരവുകൾ കൈമാറി സുൽത്താൻ ഹൈതം ബിൻ താരീഖും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും. ഞായറാഴ്ച വൈകുന്നേരം കൈറോയിലെ അൽ-ഇത്തിഹാദിയ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ‘ഓർഡറു’കൾ കൈമാറിയത്.
ഈജിപ്തിന്റെ ഏറ്റവും പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി നൈൽ’ നൽകിയാണ് സുൽത്താനെ ആദരിച്ചത്. സുൽത്താനോടുള്ള പ്രസിഡന്റിന്റെ അഗാധമായ വിലമതിപ്പിന്റെയും ഒമാനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളുടെയും പ്രതിഫലനത്തിന്റെ ഭാഗമായിരുന്നു ആദരം. സുൽത്താനെറ്റിന്റെ ‘ഒമാൻ ഫസ്റ്റ് ഓർഡർ’ ബഹുമതി നൽകിയാണ് സുൽത്താൻ പ്രസിഡന്റിനെ ആദരിച്ചത്.
പ്രസിഡന്റിനോടുള്ള സുൽത്താന്റെ മഹത്വവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴത്തിലുള്ള അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുരസ്കാരം. ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതിനിധികളും ഈജിപ്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.അൽ-ഇത്തിഹാദിയ കൊട്ടാരത്തിൽ സുൽത്താന്‍ ഔദ്യോഗിക അത്താഴവിരുന്നും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.