നാട്ടിലെ ഓർമകൾ പുതുക്കി​ ‘ഗ്രീൻസ് മലയാളി’ കൂട്ടായ്മ ഓണാഘോഷം

മസ്കത്ത്: ഗ്രീൻസ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം തുടർച്ചയായി രണ്ടാം വർഷവും ‘പൊന്നോണ പുലരി’ എന്നപേരിൽ അൽഖൂദ് അൽറഫ ഹാളിൽ നടന്നു.12 മണിക്കൂർ നീണ്ട വിവിധ കലാപരിപാടികളിൽ മാവേലി ഘോഷയാത്ര,15 കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം, പുലികളി,തിരുവാതിര കളി, ഓണക്കളി, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ, വടംവലി എന്നിവയും ഉണ്ടായിരുന്നു.   


350ഓളം വരുന്ന കുടുംബാംഗങ്ങൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ആണ് പരിപാടിയിൽ പ​ങ്കെടുത്തത്. നാട്ടിലെ ഓണത്തിന്റെ ഒരു പുനരാവിഷ്കാരമായിരുന്നു ‘പൊന്നോണ പുലരി’ എന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ‘പൊന്നോണ പുലരി’ വിജയകരമാക്കാൻ സഹായിച്ച എല്ലാ കുടുംബാംഗങ്ങളോടും മുഖ്യ സംഘാടകരായ നൗഷാദ് റഹ്മാൻ, ഫർസാദ്, സതീശ് നായർ എന്നിവർ നന്ദി അറിയിച്ചു. 



 


Tags:    
News Summary - Onam celebration by 'Greens Malayali' community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.