മസ്കത്ത്: സാമ്പത്തിക സഹായം നല്കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ അക്കൗണ്ട് ആരംഭിക്കാൻ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് രീതികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 80077444 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.