ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ജാഗ്രത പാലിക്കണം–ആർ.ഒ.പി
text_fieldsമസ്കത്ത്: സാമ്പത്തിക സഹായം നല്കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ അക്കൗണ്ട് ആരംഭിക്കാൻ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് രീതികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 80077444 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.