ഐ.ഒ.സി സലാലയില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി
അനുസ്മരണ ചടങ്ങ്
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി സലാല കേരള ചാപ്റ്റർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചന യോഗം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയില്‍ ഐ.ഒ.സി കോ-കൺവീനർ ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി നേതാക്കളായ റഫീഖ് പേരാവൂർ, ബാലചന്ദ്രൻ, ദീപ ബെന്നി, ശ്യാം മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. സനാതനൻ, എ.പി. കരുണൻ, ജാബിർ ഷെരീഫ്, സിജോയ്, ഡോ. ഷാജി പി. ശ്രീധർ, സി.വി. സുദർശൻ, റസൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി, ശ്രീജി, രമേഷ് കുമാർ, ബാബു കുറ്റ്യാടി, ഷജീർ ഖാൻ, ഇബ്രാഹിം വേളം, ജോർജ് കുട്ടി, ലക്ഷ്മണൻ എന്നിവര്‍ സംസാരിച്ചു. റിസാൻ മാസ്റ്റർ അനുസ്മരണക്കുറിപ്പ് വായിച്ചു. ബി.വി. അനീഷ് സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.