മസ്കത്ത്: ഇന്ത്യയിൽ നടന്ന ജി20 രാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷ ഉച്ചകോടിയായ പി20യിൽ പങ്കെടുത്ത് ഒമാൻ പ്രതിനിധി സംഘം തിരിച്ചെത്തി.
ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് മസ്കത്ത് റോയല്‍ വിമാനത്താവളത്തില്‍ ഉന്നതതല പ്രതിനിധികള്‍ സ്വീകരണം നൽകി. ഇന്ത്യയിലെത്തിയ സംഘം ഉപരാഷ്ട്രപതി ജഗ്ദീപ് ദങ്കറുമായി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ ഫെഡറല്‍ അസംബ്ലി പ്രതിനിധികള്‍, യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, പാര്‍ലമെന്ററി വിനിമയം, ജനങ്ങള്‍ക്കിടയിലെ ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.