മസ്കത്ത്: ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് യു.കെ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ഫോണിലൂടെ സംസാരിച്ചു. നിരവധി സാധാരണക്കാരുടെ മരണത്തിനും പരിക്കിനും കാരണമായ ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീനിലെ സാഹചര്യവുമായി ബന്ധപ്പെട്ട് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം സയ്യിദ് ബദർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.