മത്ര: ആയിരങ്ങൾക്ക് ദൃശ്യവിരുന്നൂട്ടി മത്ര കോര്‍ണീഷിൽ പാരച്യൂട്ട് റൈഡിങ്. വിവിധ വര്‍ണങ്ങളിലുള്ള നിരവധി പാരച്യൂട്ടുകളാണ് പറന്നു പൊങ്ങിയത്. പെരുന്നാൾ അവധി ആഘോഷിക്കാനായി മത്ര കോര്‍ണീഷില്‍ പതിനായിരങ്ങളാണ് തിങ്കളാഴ്ച തടിച്ചുകൂടിയത്. സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളും കുട്ടികളും അടങ്ങുന്ന പുരുഷാരങ്ങളുടെ കണ്ണിന് വിരുന്നൂട്ടുന്നതായി പാരച്യൂട്ട് റൈഡിങ്. ഒമാന്റെ ദേശീയ പതാകയും സുല്‍ത്താന്‍ ഹൈതം ബിൻ താരിഖിന്റെ പടവും പാരച്യൂട്ടില്‍ പിടിപ്പിച്ചിരുന്നു.
കോര്‍ണീഷില്‍ തടിച്ചു കൂടിയവരൊക്കെ ഫോട്ടോയും വിഡിയോകളും പിടിക്കുമ്പോള്‍ റൈഡര്‍മാര്‍ കൈ വീശി കാണികളെ അഭിവാദ്യം ചെയ്തു. കോര്‍ണീഷിലെ കടലിന് മുകളിലൂടെയാണ് വട്ടമിട്ട് പറന്നത്. ഡ്രോൺ കാമറയും മറുഭാഗത്ത് സഞ്ചരിക്കുന്നുണ്ടായിരുന്നു. കൂടാതെ, കോര്‍ണീഷ് രാജവീഥിയിലൂടെ ഒമാനിലെ പാരമ്പര്യ കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളവും നൃത്തവും സന്ദര്‍ശകരുടെ മനം കവർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.