മസ്കത്ത്: വ്യവസായിക വാഷിങ് മെഷിനുകൾ, ഡ്രയറുകൾ എന്നിവയുടെ വിതരണ രംഗത്ത് വൻ വിപുലീകരണം പ്രഖ്യാപിച്ച് മിഡിലീസ്റ്റിലെ മുൻനിര സേവനദാതാക്കളായ പാരാമൗണ്ട് ഗ്രൂപ്. ഇന്ത്യയുടെ ഐ.എഫ്.ബി, സ്പെയിനിന്റെ ഫാഗോർ തുടങ്ങിയ ബ്രാൻഡുകൾ ഉൽപന്നങ്ങളുടെ പുതിയ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽക്കാലം നീണ്ടുനിൽക്കുന്നതും സാധാരണക്കാരന് താങ്ങാനാകുന്ന വിലയും പ്രദാനം ചെയ്യുന്നതാണ് ഐ.എഫ്.ബിയുടെ ഉൽപന്നങ്ങൾ.
വൻതോതിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളാണ് ഫാഗോറിന്റേത്. ഇത് വ്യവസായ ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമാണ്. മികവുറ്റ വാഷിങ് ഗുണമേന്മയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും സമർത്ഥമായ ഡ്രൈയിങ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ളതാണ് ഇരു ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ. കുറഞ്ഞ സമയത്തിനുള്ളിൽ ഡ്രൈയിങ് ചെയ്യാനുമാകും. ലോൺട്രിക്കായി ഹോട്ടലുകളിലും റിസോർട്ടുകളിലും ഇവ ഉപയോഗിക്കാൻ കഴിയും.
ആശുപത്രികൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, നഴ്സിങ് ഹോമുകൾ, അസിസ്റ്റഡ് ലിവിങ് ഫെസിലിറ്റികൾ, തൊഴിൽസ്ഥാപനങ്ങൾ, ഫാക്ടറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വലിയ തോതിലുള്ള ലോൻഡ്രി ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി രൂപകൽപന ചെയ്തതാണ് ഈ മെഷീനുകൾ.
1988കളിൽ തുടക്കമിട്ട പാരമൗണ്ട്, ഇന്ന് മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
36 വർഷത്തിലധികം പ്രാവണ്യമുള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ എപ്പോഴും മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, പക്വതയുള്ള സാങ്കേതികവിദ്യ എന്നിവയാണ് പാരമൗണ്ട് ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിനു പിന്നിൽ. പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു.
ഉപഭോക്താക്കൾക്ക് ഈ വെബ്സൈറ്റിൽനിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിന്റനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഉപഭോക്താക്കളുടെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്നതോടൊപ്പം, പാരാമൗണ്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.