മസ്കത്ത്: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ് കോപ്പി മസ്കത്ത് വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാേങ്കതിക തകരാറിനെ തുടർന്നാണ് ഇൗ സേവനം കുറച്ചു ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ് ത്രൂ കോവിഡ് ബൂത്തിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. പി5 പാർക്കിങ് മേഖലയിലെ ഡ്രൈവ് ഇൻ ബൂത്തിൽ നിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
നേരത്തേയുണ്ടായിരുന്ന രീതിയെ കുറിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് പുതിയ രീതി വികസിപ്പിച്ചെടുക്കാൻ സാേങ്കതിക വിഭാഗം ദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. വിമാനത്താവളത്തിൽ വിദേശങ്ങളിൽനിന്ന് വന്നിറങ്ങുന്ന യാത്രക്കാർ കോവിഡ് പരിശോധനക്ക് 19 റിയാലും ക്വാറൻറീൻ ബാൻഡിന് ആറു റിയാലുമടക്കം 25 റിയാലാണ് നൽകേണ്ടത്. ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിൽ സ്വദേശികളും വിദേശികളുമടക്കം പൊതുജനങ്ങൾക്ക് ഒാൺലൈനിൽ ബുക്ക് ചെയ്തശേഷം പരിശോധനക്ക് വിധേയരാകാം. 19 റിയാലാണ് പരിശോധന നിരക്ക്. ഒാൺലൈനിലാണ് പരിശോധനഫലം ലഭിക്കുക. കമ്പനികളിലും മറ്റും നൽകേണ്ടവർക്കും വിദേശത്ത് പോകുന്നവർക്കും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് ഉപകാരപ്പെടും. ഇതിന് അഞ്ചു റിയാലാണ് അധികമായി നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.