പ്രതീകാത്മക ചിത്രം

പ്ല​സ് ടു, ​പ​ത്താം ക്ലാ​സ്​: നൂ​റ്​ ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ൾ

ഇ​ബ്രി: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ചു. പ​ത്താം ത​ര​ത്തി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ് ടു​വി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി. പ്ല​സ്ടു​വി​ൽ 75 ശ​ത​മാ​ന​ത്തി​നും 90 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ൽ പ​ത്ത് കു​ട്ടി​ക​ളും 60 ശ​ത​മാ​ന​ത്തി​നും 75 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ൽ 10 കു​ട്ടി​ക​ളും മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. പ്ല​സ്ടു​വി​ന് 95.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മി​ല​ൻ കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 93.2 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി രൂ​പേ​ഷ് ലോ​ക​നാ​ഥ​ൻ ര​ണ്ടും 93 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി മു​ഹ​മ്മ​ദ് ആ​ദി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തും എ​ത്തി.

വി​ഷ​ൽ കു​മാ​ർ ഇം​ഗ്ലീ​ഷി​ൽ 96 ശ​ത​മാ​നം, മി​ല​ൻ കൃ​ഷ്ണ ഫി​സി​ക്സി​ൽ 95 ശ​ത​മാ​ന​വും കെ​മ​സ്ട്രി​യി​ൽ 99 ശ​ത​മാ​ന​വും ബ​യോ​ള​ജി​ക്ക് 98 ശ​ത​മാ​ന​വും മാ​ർ​ക്ക്​ നേ​ടി. ഗ​ണി​ത​ത്തി​ന് രൂ​പേ​ഷ് ലോ​ക നാ​ഥ​ൻ, ആ​കാ​ക്ഷ് പൂ​നി​യ, മി​ല​ൻ കൃ​ഷ്ണ എ​ന്നി​വ​ർ 95 ശ​ത​മാ​നം മാ​ർ​ക്ക്​ സ്വ​ന്ത​മാ​ക്കി, ശ​ശി​കു​മാ​ർ കു​മാ​ര​വേ​ൽ, ആ​കാ​ക്ഷ് പൂ​നി​യ എ​ന്നി​വ​ർ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ​സ് 99 ശ​ത​മാ​ന​വും മാ​ർ​ക്കു​നേ​ടി. പ​ത്താം ത​ര​ത്തി​ൽ 75 ശ​ത​മാ​ന​ത്തി​നും 90 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ൽ 19 കു​ട്ടി​ക​ളും, 60 - 75 ശ​ത​മാ​ന​ത്തി​ന്​ ഇ​ട​യി​ൽ 11 കു​ട്ടി​ക​ളും മാ​ർ​ക്ക്​ ക​ര​സ്ഥ​മാ​ക്കി.

ജ​റി​ഷ് ബ്ല​സ്സി 92.6 ശ​ത​മാ​നം നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സൈ​ന ഫാ​ത്തി​മ ഫി​ദ മു​ഹ​മ്മ​ദ്, ഫ​റ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ 92.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി. 91.8 ശ​ത​മാ​മാ​ർ​ക്കു​മാ​യി സ​ഫ മ​റി​യം ആ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്​ .

ഇം​ഗ്ലീ​ഷി​ൽ 94 ശ​ത​മാ​നം മാ​ർ​ക്ക്​ ജെ​റി​ഷ് ബ്ല​സ്സി​യും ഹി​ന്ദി​യി​ൽ 93 ശ​ത​മാ​നം പ​ല്ലം ഹ​ർ​ഷി​ദ​യും മ​ല​യാ​ള​ത്തി​ൽ 98 ശ​ത​മാ​നം സ​ഫ മ​റി​യം, റി​ഹാ​ൻ താ​ഴ​ത്തി​ൽ എ​ന്നി​വ​രും ഗ​ണി​ത​ത്തി​ൽ ഫി​ദ ഫാ​ത്തി​മ 98 ശ​ത​മാ​ന​വും അ​ഫ്റ സ​യ​ൻ​സി​ൽ 96 ശ​ത​മാ​ന​വും സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ മ​മ്താ​ഹി​ൻ, ഫ​റ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ 95 ശ​ത​മാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​ടി​യ ഉ​ജ്ജ്വ​ല​മാ​യ വി​ജ​യം ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും അ​ർ​പ്പ​ണ ബോ​ധ​ത്തി​ന്റെ​യും തെ​ളി​വാ​ണ്. ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്രി​ൻ​സി​പ്പ​ലും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Plus Two, Class 10: Ibri Indian School with 100 percent success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.