മസ്കത്ത്: ‘ഇൻവെസ്റ്റ് ഇൗസി’ പോർട്ടൽ മുഖേന നിക്ഷേപകർ സമർപ്പിച്ച അപേക്ഷകളിൽ വ്യാജരേഖകൾ ഉൾപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. നിക്ഷേപകർക്കുള്ള വിവിധ അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം എന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് പോർട്ടൽ. ഇതുവഴി അപേക്ഷിച്ചാൽ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. ഭൂരിപക്ഷം നിക്ഷേപകരും ഇൗ സൗകര്യത്തെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുേമ്പാൾ ഒരു ചെറുവിഭാഗം ആളുകൾ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിൽ സ്വദേശി നിക്ഷേപകരും ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യവസായ, വാണിജ്യ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ട ബാങ്ക് സ്റ്റേറ്റ്മെൻറുകളാണ് പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജൻ കണ്ടെത്തിയ സംഭവങ്ങൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മറ്റ് അപേക്ഷകളും പരിശോധിച്ചുവരുകയാണ്.
നിരവധി തട്ടിപ്പ് ശ്രമങ്ങൾ കണ്ടെത്തിയ സ്ഥിതിക്ക് യഥാർഥ രേഖകൾ സനദ്, ലീഗൽ, ഒാഡിറ്റിങ് സ്ഥാപനങ്ങൾ മുഖേന ആവശ്യപ്പെടുന്ന മുറക്ക് സമർപ്പിക്കണം. നിയമപരമായി ശരിപ്പെടുത്തിയതും യഥാർഥവുമായ രേഖകൾ മാത്രമാണ് അപേക്ഷക്കൊപ്പം സമർപ്പിക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം നിക്ഷേപകരെ ഒാർമിപ്പിച്ചു. ഒമാനെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കാൻ ലക്ഷ്യമിട്ടാണ് ഇൻവെസ്റ്റ് ഇൗസി പോർട്ടൽ ആരംഭിച്ചത്. ഇതിെൻറ ഫലമായി ബിസിനസ് ‘ഇൗസ് ഒാഫ് ഡൂയിങ് ബിസിനസ്’ റിപ്പോർട്ടിൽ ഒമാന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മാത്രം 21,000 ഇടപാടുകളാണ് പോർട്ടൽ മുഖേന നടന്നതെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.