മസ്കത്ത്: ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നവംബർ 16 മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ന്യൂനമർദം ഒമാനിലെ അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് പ്രാഥമിക സൂചനകൾ നൽകുന്നതെന്ന് സി.എ.എ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ നവംബർ 15 വരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ സൂക്ഷ്മത പാലിക്കണമെന്നും സി.എ.എ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.