മസ്കത്ത്: തിരുവനന്തപുരത്ത് 16 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രേംനസീർ സുഹൃത് സമിതിയുടെ മസ്കത്ത് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ഇബ്രി റോയൽ വിസ്ത കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സമിതി മസ്കത്ത് ചാപ്റ്റർ പ്രസിഡന്റ് ഷഹീർ അഞ്ചൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമിതിയുടെ ലോഗോ പ്രകാശനം ലേബർ ഡിപ്പാർട്മെന്റിലെ ഉയർന്ന മേധാവി മാനാ ബിൻ ഈദ് അൽ ഹുസ്നി സമിതി ചെയർമാനായ അബാബീൽ റാഫിക്ക് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷതവഹിച്ചു. സമിതി ആർട്സ് കൺവീനർ ജമാൽ ഹസൻ, സുനിൽകുമാർ, കേരളൻ കെ.പി.എ.പി ഇ.എം.ഷബീർ , അൻസാർ, കൃഷ്ണ മുരളീധർ, വിനോദ് കുമാർ, റാഷിദ് ഉമർ, മുഹമ്മദ് കാജ എന്നിവർ സംബന്ധിച്ചു. ഗാന സന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.