ഡോ​ഡ്ജ് ചാ​ർ​ജ​ർ കാ​ർ സ്വ​ന്ത​മാ​ക്കി​യ ബാ​ദ​ർ സ​ലിം സ​ഈ​ദ്​ അ​ൽ ഷ​മാ​ഖിക്ക്​ താക്കോൽ കൈമാറുന്നു 

പ്രിംഗിൾസ് പ്രമോഷൻ: 'ഡോഡ്ജ് ചാർജർ' സ്വന്തമാക്കിയത് ലുലു ഉപഭോക്താവ്

മസ്കത്ത്: പ്രിംഗിൾസും ഖിംജി രാംദാസിന്റെ കെല്ലോഗ് ഡിവിഷനും സംഘടിപ്പിച്ച പ്രമോഷന്‍റെ ഭാഗമയുള്ള 'ഡോഡ്ജ് ചാർജർ' കാറിന് അർഹനായിരിക്കുന്നത് തങ്ങളുടെ ഉപഭോക്താവാണെന്ന് ഒമാൻ ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് വൃത്തങ്ങൾ അറിയിച്ചു. റാഫിൾ നറുക്കെടുപ്പിലൂടെ ബാദർ സലിം സഈദ് അൽ ഷമാഖി ആണ് പുതിയ ഡോഡ്ജ് ചാർജർ കാർ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വർഷം ജനുവരി 20 മുതൽ മാർച്ച് 31വരെ ലുലു ഉൾപ്പെടെ രാജ്യത്തെ വിവിധ ഹൈപ്പർ മാർക്കറ്റുകളിലും സ്റ്റോറുകളിലുമായിരുന്നു പ്രമോഷൻ കാമ്പയിൻ നടത്തിയിരുന്നത്. ഏതെങ്കിലും പ്രിംഗിൾസ് കാൻ വാങ്ങുമ്പോൾ ഒരു പുതിയ ഡോഡ്ജ് ചാർജർ സ്വന്തമാക്കാനുള്ള അവസരമായിരുന്നു ഇതിലുടെ ലഭിച്ചിരുന്നത്. ഉപഭോക്താക്കൾക്ക് ഒരു കാൻ പ്രിംഗിൾസ് വാങ്ങുകയും ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയും വേണം. കൂടാതെ രസീത് സഹിതം വിശദാംശങ്ങൾ നൽകുകയും ചെയ്തവർക്കായിരുന്ന റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്.

പ്രിംഗിൾസ് പ്രമോഷനിലൂടെ ഡോഡ്ജ് ചാർജർ നേടിയ ജേതാവിനെ അഭിനന്ദിക്കുന്നുവെന്ന് ഒമാൻ ലുലു ഹൈപ്പർമാർക്കറ്റ്‌സ് റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു.

ഇത്തരം ഒരു സമ്മാനം ലുലു ഹൈപ്പർ മാർക്കറ്റ് ഉപഭോക്താവ് നേടിയത് സന്തോഷം നൽകുന്ന കാര്യമാണ്. സ്വന്തം പ്രമോഷനുകൾക്ക് പുറമെ എല്ലാ സീസണുകളിലും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള പ്രമോഷനൽ കാമ്പയിൻ ലുലു നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യന്ത്യകമായി ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം.

ഖിംജി രാംദാസിന്റെ കെല്ലോഗിന്റെ ഡിവിഷനുമായുള്ള സഹകരണത്തെയും ദീർഘകാല ബന്ധത്തെയും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലുലുവിന്റെ തുടർച്ചയായ പിന്തുണക്കും പ്രമോഷൻ കാമ്പയിൻ വിജയമാക്കിയതിനും നന്ദി അറിയിക്കുകയാണെന്നും ഒമാനിലെമ്പാടുമുള്ള ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരമാണ് ലഭിച്ചതെന്നും കെ.ആർ. കെല്ലോഗിന്റെ ഡിവിഷൻ പ്രതിനിധി പറഞ്ഞു.

Tags:    
News Summary - Pringles Promotion: 'Dodge Charger' acquired by Lulu customer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.