പ്രിവിലേജ് കാർഡ് സുഹാർ ബദറുൽ സമ ബ്രാഞ്ച് മാനേജർ മനോജ്​ കൈമാറുന്നു

പ്രിവിലേജ് കാർഡ് വിതരണം ചെയ്​തു

സുഹാർ: ബദറുൽ സമ ഹോസ്പിറ്റൽ സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി സഹകരിച്ച സാമൂഹിക പ്രവർത്തകർക്കുള്ള ഡിസ്‌കൗണ്ട് കാർഡുകൾ വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകർ റഫീഖ് പറമ്പത്ത്, അശോകൻ ലിപ്റ്റൺ എന്നിവർ ബദറുൽ സമ ഹോസ്പിറ്റൽ സുഹാർ ബ്രാഞ്ച് മാനേജർ മനോജ്‌ കുമാറിൽനിന്നും കാർഡുകൾ ഏറ്റുവാങ്ങി.

സോണൽ മാർക്കറ്റിങ്​ ഹെഡ് ഷെയ്ഖ് ബഷീർ, മാർക്കറ്റിങ്​ പ്രധിനിധി ശരത് കൃഷ്ണ എന്നിവർ പങ്കെടുത്തു.

13 ഡോക്ടർമാർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ 400ഓളം രോഗികളെ പരിശോധിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുടർ ചികിത്സയ്ക്കുള്ള ആനുകൂല്യ കാർഡുകൾ നൽകിയിരുന്നു.

Tags:    
News Summary - Privilege card to social workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.