മസ്കത്ത്: പ്രിയദർശിനി കൾചറൽ കോൺഗ്രസ് പ്രസിഡൻറായി റജി ചെങ്ങന്നൂരിനെയും ജന.സെക്രട്ടറി ഷമീർ ആനക്കയത്തെയും എക്സിക്യൂട്ടിവ് യോഗം തെരഞ്ഞെടുത്തു.
ജോൺസൺ യോഹന്നാൻ (ട്രഷ), നസീർ പിള്ള, അനൂപ് നാരായൺ തിരുവനന്തപുരം (വൈ. പ്രസി) എന്നിവരാണ് മറ്റു ഭാരവാഹികൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് അക്ബർ ചാവക്കാട് അധ്യക്ഷത വഹിച്ചു.
മുൻകാല പ്രസിഡൻറുമാരായ ഷെരീഫ് മാന്നാർ, ഷൈജൻ കാലിക്കറ്റ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് രക്ഷാധികാരി ഉമ്മർ എരമംഗലം, സീനിയർ അംഗം വിധ്യൻ പണിക്കറും ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.