സലാല: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ദോഫാർ ഗവർണറേറ്റിലെ ശൈഖുമാരുമായി കൂടിക്കാഴ്ച നടത്തി. ഹയ്യ് അൽഷത്തിയിലെ അൽഹിസൻ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. വികസനം സംബന്ധിച്ച ജനങ്ങളുടെ കാഴ്ചപ്പാടുകൾ കേൾക്കാനും സർക്കാർ ഏജൻസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് യോഗം നടന്നത്. ഒാരോ വിലായത്തിെൻറയും ഗവർണറേറ്റുകളുടെയും വിവിധ ആവശ്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി ഇടപെടലുകൾ നടത്തണമെന്ന സുൽത്താെൻറ കാഴ്ചപ്പാട് ഇത്തരം യോഗങ്ങൾ വഴി പൂർത്തീകരിക്കപ്പെടുമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരീഖ് അൽ സൈദ്, സയ്യിദ് ബലാറബ് ബിൻ ഹൈതം ബിൻ താരീഖ് അൽ സൈദ്, ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ബിൻ ഹമൂദ് അൽ കിന്ദി, ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി, ദോഫാർ ഡെപ്യൂട്ടി ഗവർണർ, വിലായത്തുകളിലെ വാലിമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.