പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച്​ ഒ.ഐ.സി.സി - ഇൻകാസ് ജി.സി.സി ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിൽപുസമരം

ഒ.ഐ.സി.സി-ഇൻകാസ് ഭാരവാഹികൾക്കെതിരെ കേസെടുത്തതിൽ പ്രതി​േഷധം

മസ്​കത്ത്​: നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ യാത്രാപ്രശ്​നങ്ങളടക്കം ആവശ്യങ്ങൾ ഉന്നയിച്ച്​ ഒ. ഐ.സി.സി- ഇൻകാസ് ജി.സി.സി ഭാരവാഹികൾ സെക്ര​േട്ടറിയറ്റ് പടിക്കൽ നടത്തിയ നിൽപ്പ് സമരത്തിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധം.

ഗൾഫ് പ്രവാസികളുടെ യാത്രപ്രശ്നങ്ങൾ പരിഹരിക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപുസമരം.

കഴിഞ്ഞ ജൂൺ 17ന്​ നടന്ന സമരത്തിൽ പ​ങ്കെടുത്ത യു.എ.ഇ ഇൻകാസ് നാഷനൽ പ്രസിഡൻറ്​​ മഹാദേവൻ വാഴശ്ശേരിയിൽ, ഒ.ഐ.സി.സി ഒമാൻ നാഷനൽ പ്രസിഡൻറ്​​ സിദ്ദീഖ് ഹസൻ, ഒ. ഐ.സി.സി ജിദ്ദ റീജനൽ പ്രസിഡൻറ്​​ കെ.ടി.എ. മുനീർ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം, ഗ്ലോബൽ ഓർഗനൈസിങ്​ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പൂർണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ്​ സമരം നടത്തിയതെന്ന്​ ഭാരവാഹികൾ പറയുന്നു.

ഒരു മാസം പിന്നിട്ട ശേഷം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന്​ പറഞ്ഞ്​ കേസെടുത്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പൊലീസ് കേസെടുത്തതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്ന്​ ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സെക്ര​േട്ടറിയറ്റ് പടിക്കൽ മുഖാവരണം ധരിക്കാതെയും , സാമൂഹിക അകലം പാലിക്കാതെയും അടക്കം നിരവധി സമരങ്ങൾ നടന്നു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച്​ നടത്തുന്ന നേരായ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിനെ ചെറുക്കുമെന്ന് ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിൽ പ്രവാസലോകത്ത്​ ഇതിനെതിരായ പ്രതിഷേധം ഓൺലൈനിലൂടെ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Protest against filing of case against OICC-Incas officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.