മസ്കത്ത്: ആധുനിക മെഡിക്കൽ ഉപകരണം വാങ്ങുന്നതിന് ഒമാൻ എൽ.എൻ.ജിയുമായി ആരോഗ്യ മന്ത്രാലയം രണ്ട് ധനസഹായ കരാറുകളിൽ ഒപ്പിട്ടു. മസ്കത്തിലെ റോയൽ ഹോസ്പിറ്റലിന്, അർബുദം കണ്ടെത്താനുള്ള ഉപകരണം വാങ്ങാനാണ് ആദ്യ കരാർ. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി) ഉപകരണം വാങ്ങാനാണ് രണ്ടാമത്തെ കരാർ. ഇവ വടക്കൻ ശർഖിയ ഗവർണറേറ്റിലെ അഞ്ച് വ്യത്യസ്ത ആരോഗ്യ കേന്ദ്രങ്ങൾക്കായി വിതരണം ചെയ്യും. രാജ്യത്തെ പ്രതിരോധ ആരോഗ്യ സംരക്ഷണം കൂടുതൽ വർധിപ്പിക്കാൻ കരാറുകൾ സഹായകമാകുമെന്നാണ് കരുതുന്നത്.
പൊതുതാൽപര്യത്തിന് സ്വകാര്യ-പൊതുമേഖലകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നാണ് കരാറുകൾ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ, പ്ലാനിങ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ അജ്മി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായുള്ള ഇത്തരം പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഒമാൻ എൽ.എൻ.ജി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. അമോർ അൽ മതാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.