മസ്കത്ത്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിത്വദിനം ഒ.ഐ.സി.സി മത്ര റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഒ.ഐ.സിസി/ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. റോയൽ ഒമാൻ പൊലീസ് റിട്ട. ഓഫിസർ സായിദ് സുലൈമാൻ അൽ ബലൂഷി മുഖ്യാതിഥിയായി. ഒ.ഐ.സി.സി മത്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് മമ്മൂട്ടി ഇടക്കുന്നം, എൻ.ഒ. ഉമ്മൻ, അഡ് ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് എന്നിവർ സംസാരിച്ചു.
അഡ് ഹോക് കമ്മിറ്റി അംഗം ബിന്ദു പാലക്കൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അഡ് ഹോക് കമ്മിറ്റി അംഗങ്ങളായ എസ്.പു രുഷോത്തമൻ നായർ, ബിനീഷ് മുരളി, നിയാസ് ചെണ്ടയാട് എന്നിവരും യോഗത്തിൽ പങ്കെടുത്തു. മത്ര റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സജി ഇടുക്കി സ്വാഗതവും സെക്രട്ടറി നൗഷാദ് കാക്കടവ് നന്ദിയും പറഞ്ഞു.
അനുസ്മരണ യോഗത്തിന് സലിം മുതുമ്മേൽ, കേന്ദ്ര കമ്മിറ്റിയംഗം റിസ്വിൻ ഹനീഫ്, മത്ര റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.എം. അബ്ദുൽ കരീം, അലി നാലകത്ത്, വൈ. ജോൺസൺ,ഷിഫാൻ എ.എം, ജോർജ് വർഗ്ഗീസ് കുണ്ടറ, മറിയാമ്മ തോമസ്, ചന്ദ്രൻ തലശ്ശേരി, ചാക്കോ റാന്നി, സന്തോഷ് കൊട്ടാരക്കര, റിജോയ് ചവറ, മനോജ് കായംകുളം,ആന്റണി കണ്ണൂർ, മനാഫ് കോഴിക്കോട്, ശംഭു പാലക്കാട്, അജോ കട്ടപ്പന, ജിനു ജോൺ നെയ്യാറ്റിൻകര, ഹരിലാൽ, രഘുനാഥ് ചെന്നിത്തല,തോമസ് മാത്യു, ഗോപി തൃശൂർ,വിമൽ പാരിപ്പള്ളി,ഷൈജു തിരുവല്ല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.