മസ്കത്ത്: ഈദുൽ ഫിത്ർ വേളയിൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. പടക്കം പൊട്ടിക്കുമ്പോഴോ മലകയറ്റം നടത്തുമ്പോഴോ നീന്തുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കണം. വാഹനമോടിക്കുന്നവർ ട്രാഫിക്ക് നിയമങ്ങളും വേഗ പരിധിയും പാലിക്കണം. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുക, അല്ലെങ്കിൽ ഡ്രിഫ്റ്റ് ചെയ്ത് പൊതു സൗകര്യത്തിന് തടസ്സം സൃഷ്ടിക്കുക എന്നിവയിൽനിന്ന് വിട്ട് നിൽക്കണമെന്നും റോയൽ ഒമാൻ ഓൺലൈനിൽ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈദ് വേളയിൽ പടക്കം പൊട്ടിക്കൽ, റോഡ് മുറിച്ച് കടക്കൽ, നീന്തൽ തുടങ്ങി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വേളയിൽ കുട്ടികളെ നോക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എല്ലാവർക്കും സുരക്ഷ ഒരുക്കുന്നതിനും ഒമാനിലുടനീളം ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് അധികൃതർ പ്രസതാവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.