പഴം വിപണിയിൽ ഉണർവ്

സുഹാർ: റമദാൻ തുടങ്ങിയതോടെ പഴ വിപണിയും സജീവമായി. ചൂട് കൂടുന്തോറും തണ്ണിമത്തനും ഷമാമും കൂടുതലായി വിപണിയിൽ എത്തും. ഒമാനിൽ വിളവെടുക്കുന്ന തണ്ണിമത്ത‍െൻറ സീസൺ അവസാനിക്കാറായി. ഇപ്പോൾ മാർക്കറ്റിലെത്തുന്നത് ഇറാനിൽനിന്നുള്ള തണ്ണിമത്തനാണ്. സാധാരണ റമദാൻ മാസം തുടക്കത്തിൽ തണ്ണിമത്തന് ലഭ്യത കുറവ് ഉണ്ടാകാറുണ്ട്. ഇത്തവണ മാർക്കറ്റിൽ ഇറാൻ തണ്ണിമത്തൻ സുലഭമാണ്. റമദാൻ കാലത്ത് കൂടുതലായും വിറ്റു പോകുന്ന ഇനമാണ് ഫിലിപ്പീനിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള വാഴപഴങ്ങൾ.

അതുപോലെതന്നെ ജ്യൂസിനുള്ള ഓറഞ്ച് സൗത്താഫ്രിക്കയുടെ വലൻസി, മുറിച്ച് കഴിക്കാവുന്ന നേവൽ എന്നിവക്കും ആവശ്യക്കാർ കൂടുതലാണെന്ന് സുഹാറിലെ ഫ്രൂട്ട് വെജിറ്റബിൾ മാർക്കറ്റിലെ സുഹുൽ ഫൈഹ മാർക്കറ്റ് ഇൻചാർജ് മാനേജർ അൻസാരി പറയുന്നു. മുൻകാലങ്ങളിലെ റമദാൻ കാലത്ത് മാങ്ങ ധാരാളമായി എത്തുമായിരുന്നു. സീസനായിട്ടുപോലും ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവ മാർക്കറ്റിൽ എത്തിയിട്ടില്ല. ഇപ്പോൾ വിപണിയിലുള്ളത് യമനിൽനിന്ന് വന്ന കല്പത്തൂർ, തൈമൂർ മാമ്പഴങ്ങളാണ്. മുന്തിരിയിനത്തിൽ പച്ച, കറുപ്പ്, ചുവപ്പ് ഇനങ്ങൾ വിറ്റുപോകുന്നവയാണ്.

ആപ്പിളിൽ റോയൽ ഗാല, സൗത്താഫ്രിക്ക, യുക്രെയ്ൻ, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള റെഡ് ആപ്പിൾ, ഇറാനിൽനിന്ന് ചെറിയ ബോക്സിൽ വരുന്ന ആപ്പിൾ എന്നിവ മാർക്കറ്റിൽ സുലഭമാണ്. പൈനാപ്പിൾ, ഫിലിപ്പീൻ സ്റ്റോബെറി, പ്ലംസ് പേരക്ക മുതലായവയും ഡിമാന്‍റില്ലാതെ ലഭിക്കുന്നു. മുൻകാല റമദാൻ സീസണിൽ ഉള്ളതുപോലെ പഴവർഗങ്ങൾ ദൗർലഭ്യം വന്നിട്ടില്ല എന്ന് കച്ചവടക്കാർ പറയുന്നു. വിലയും കൂടുതലല്ലെന്നു തന്നെയാണ് ഉപഭോക്താക്കളും പറയുന്നത്.

Tags:    
News Summary - Ramadan: The fruit market is also active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.