മസ്കത്ത്: പ്രവാചക സ്മരണയിൽ ഒമാനിലും ചൊവ്വാഴ്ച നബിദിനം ആഘോഷിക്കുന്നു. മൗലിദ് പാരായണം അടക്കമുള്ള സാധാരണ ചടങ്ങുകൾ സംഘടനകളും വ്യക്തികളും നടത്തുന്നുണ്ടെങ്കിലും കോവിഡ് സുരക്ഷ കാരണങ്ങളാൽ വിപുല ആഘോഷം ഇത്തവണയുമില്ല. ഒമാനിലെ വിവിധ മദ്റസ വിദ്യാർഥികൾ ഒാൺലൈനിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ചില വീടുകളിലും കൂട്ടായ്മകളിലും അറബി മാസമായ റബീഉൽ അവ്വൽ ഒന്നു മുതൽ മൗലിദ് പാരായണവും പ്രാർഥനയും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധി നീങ്ങുന്ന സാഹചര്യത്തിൽ പല സംഘടനകൾക്കും വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സർക്കാർ നിശ്ചയിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രയാസമനുഭവപ്പെടുമെന്ന കാരണത്താൻ പൊതു പരിപാടികൾ ഒഴിവാക്കുകയാണ്.
ഒമാനിൽ കഴിഞ്ഞ വർഷമൊഴികെ മുൻ വർഷങ്ങളിൽ വിപുല ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുള്ള മസ്കത്ത് സുന്നി സെൻറർ ഇത്തവണയും കോവിഡ് സുരക്ഷ കാരണങ്ങളാൽ പിന്മാറുകയാണ്. മുൻ വർഷങ്ങളിൽ റൂവി അൽ ഫലാജ് ഹോട്ടലിൽ ആയിരങ്ങൾ പെങ്കടുക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കാറ്. മദ്റസ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നാട്ടിൽനിന്നുള്ള പ്രമുഖരും പെങ്കടുക്കുന്നതായിരുന്നു ആഘോഷം. കഴിഞ്ഞവർഷം കോവിഡ് കൂടിയ കാലമായതിനാൽ ആഘോഷം നടന്നില്ല. ഇൗ വർഷം വിപുലമായി നബിദിനം ആഘോഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും കോവിഡ് സുരക്ഷ മാനദന്ധങ്ങൾ പാലിക്കാൻ കഴിയില്ലെന്ന കാരണത്താൽ പിന്മാറുകയാണെന്ന് മസ്കത്ത് സുന്നി സെൻററുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, നബിദിന ഭാഗമായി ചൊവ്വാഴ്ച രാവിലെ ആറു മുതൽ മസ്കത്ത് സുന്നി സെൻററിൽ മൗലിദ് പാരായണം നടക്കും. റബീഉൽ അവ്വൽ ഒന്നുമുതൽ ദിവസവും രാത്രി പത്ത് മുതൽ മൗലിദ് പാരായണം നടത്തിവരുന്നുണ്ട്. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ ഒാൺലൈനായാണ് നടക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ആറു വരെയാണ് ഒാൺലൈൻ പരിപാടികൾ. സാധാരണ നബിദിനാേഘാഷം സംഘടിപ്പിക്കാറുള്ള മറ്റു സംഘടനകളും ആഘോഷം ഒാൺലൈനിൽ ഒതുക്കുകയാണ്.
അതിനിടെ നബിദിന ഭാഗമായി ലഭിച്ച പൊതു അവധി ആഘോഷമാക്കുന്നവരും നിരവധിയാണ്. കോവിഡ് വ്യാപനം രണ്ടക്കമായി ചുരുങ്ങിയതും അന്തരീക്ഷ ഉൗഷ്മാവ് താഴ്ന്നതും വവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിപ്പിക്കും. കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽ വരുകയും ചെയ്തിരുന്നെങ്കിലും പൊതുജനങ്ങൾ കാര്യമായി പുറത്തിറങ്ങിയിരുന്നില്ല. കടുത്ത ചൂടും മറ്റു പ്രശ്നങ്ങളുമായിരുന്നു കാരണം. എന്നാൽ, ഒമാനിൽ താപനില നന്നായി താഴ്ന്നത് പ്രവാസികളടക്കം പുറത്തിറങ്ങാൻ കാരണമായി. അതിനാൽ അവധി ദിവസമായ ചൊവ്വാഴ്ച പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്്. ഇത് വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും മറ്റും അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.