മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും പ്രഥമ വനിത സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബൂസൈദിയുടെയും പേരിലുള്ള റോസാപുക്കൾ സുൽത്താനേറ്റ് പുറത്തിറക്കി. ലണ്ടനിൽ നടക്കുന്ന ചെൽസി ഫ്ലവർ ഷോയിൽ ഒമാൻ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘ഹാർകാർമൈൻ’, ‘ഹാർഫോർവർ’ എന്നീ രണ്ട് റോസാപ്പൂക്കളുടെ ലോഞ്ച് നടന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇനങ്ങളിൽപ്പെട്ടതാണ് ഈ റോസാപൂക്കൾ. ഫ്ലവർ ഷോ മേയ് 27 വരെ തുടരും.
സുൽത്താന്റെ പേരിലുള്ള റോസാപ്പൂവിന് ചുവപ്പും പ്രഥമ വനിതയുടെ പേരിലുള്ളതിന് വെള്ളയുമാണ് നിറം. സലാലയിലും യൂറോപ്യൻ രാജ്യങ്ങളിലും നടത്തിയ നിരവധി ഹൈബ്രിഡൈസേഷൻ പരീക്ഷണങ്ങളിൽനിന്നാണ് റോസാപ്പൂക്കൾ കണ്ടെത്തിയത്.
റോസാപ്പൂക്കളുടെ ലോഞ്ചിങ് ചടങ്ങിൽ ബ്രട്ടനിലെയും വടക്കൻ അയർലൻഡിലെയും ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മന്ദാരി, റോയൽ കോർട്ട് അഫയേഴ്സിലെ റോയൽ ഹോഴ്സ്, ക്യാമൽസ്, ഫാം, ഗാർഡൻസ് കാര്യ മോധാവി ഹിലാൽ ബിൻ മുഹമ്മദ് അൽ വഈലി, ദോഫാർ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ അലി അൽ കാതിരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.