മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ റുബുഅൽ ഹറം ടോപ് ടെൻ കൺഫക്ഷനറിയുടെ പുതിയ ഒൗട്ട്ലെറ്റ് ബർക്കയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്പോൺസർ ശൈഖ് മുഹമ്മദ് അലി സൗദ് അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ബർക്ക, സ്വദേശി വിദേശി സമൂഹത്തിലെ പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ, ഒമാനി ഇൗത്തപ്പഴം, നട്ട്സ് ഉത്പന്നങ്ങൾ, ഒമാനി ഹൽവ എന്നിവ ഇവിടെ ലഭ്യമാണ്. ഹോൾസെയിൽ വിൽപനക്ക് പുറമെ ചില്ലറ വിൽപനയും ഉണ്ടാകും. ഉപഭോക്താക്കളുടെ സൗകര്യാർഥമാണ് പുതിയ ഒൗട്ട്ലെറ്റ് ആരംഭിച്ചതെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ബർക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.